റോസ്തോവ്: കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിയോട് 7-1 എന്ന സ്കോറിന് നാണം കെട്ട ബ്രസീല്‍ എല്ലാം മറന്ന് പുതിയ അധ്യായത്തിനായി റഷ്യയില്‍ ഇറങ്ങുന്നു. സ്വിറ്റസര്‍ലന്‍ഡ് ആണ് റഷ്യയില്‍ ബ്രസീലിന്റെ ആദ്യ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 11.30-ന് റോസ്തോവിലാണ് പോരാട്ടം.ടിറ്റയുടെ കീഴിലിറങ്ങുന്ന ബ്രസീലിന്റെ മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മികച്ചതാണ്.അതേസമയം, എളുപ്പം കീഴടക്കാവുന്ന ടീമല്ല സ്വിറ്റ്സര്‍ലന്‍ഡിന്റേത്. പ്രതിരോധ ഫുട്ബോളും മിന്നലാക്രമണങ്ങളും കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഷാക്കിരി നയിക്കുന്ന മുന്നേറ്റത്തില്‍ തന്നെയാണ് ടീമിന്റെ ജയപ്രതീക്ഷ. സാച്ചറും അക്കാന്‍ജിയും ചേര്‍ന്ന പ്രതിരോധം ബ്രസീലിന്റെ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *