മോസ്‌കോ: മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്‌സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തില്‍ ശനിയാഴ്ച വൈകീട്ട് നഗരത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം.

കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സാണ് പൊലീസിന് കാര്‍ ഡ്രൈവറുടെ പക്കല്‍ നിന്നു ലഭിച്ചത്. ദൃശ്യങ്ങള്‍ പ്രകാരം സംഭവം ബോധപൂര്‍വം നടന്നതല്ലെന്നാണ് പൊലീസ് ഭാഷ്യം. വാഹനത്തിന്റെ ഡ്രൈവര്‍ക്കു കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ ട്വിറ്ററില്‍ അറിയിച്ചു. ഉറക്കക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്നു കാര്‍ ഡ്രൈവര്‍ പൊലീസിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *