സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം

തൃശൂർ ∙ മാള പുത്തൻചിറയിൽ എൽപി സ്കൂൾ വിദ്യാർഥിനികളെ അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പിണ്ടിയത്ത് സരിത്ത് ഒളിവിൽ പോയി. മൂന്നിലും നാലിലും പഠിക്കുന്ന വിദ്യാർഥികളെയാണ് സരിത്ത് അശ്ലീല വിഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്നു വിദ്യാർഥിനികളെ സമീപത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് സരിത്ത് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്തു. ഭയന്നുപോയ കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു.

തുടർന്ന് മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. മദ്യപിച്ച് സ്ഥിരം ശല്യം ചെയ്യുന്നയാളാണ് സരിത്തെന്ന് പ്രദേശവാസികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *