കോഴിക്കോട്: സഹോദരിമാരായ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പാെലീസ് ഓഫിസർ സി.ജി.വിനോദ്കുമാറിനു (41) സസ്പെൻഷൻ. പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് പോക്സോ കേസെടുത്തതിനെ തുടർന്നാണ് നടപടി.

കുട്ടികളുടെ അമ്മയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നുമാണു പരാതി. വിനോദ്കുമാർ കഴിഞ്ഞ മാസം 13 മുതൽ ലീവിലാണ്. കേസെടുത്തതിനെ തുടർന്നു ഒളിവിൽ പോയതായും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *