ശശി തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് ബഹിഷ്‌കരണ വിവാദത്തിനിടെ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും എംകെ രാഘവന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മലപ്പുറത്ത് എത്തുമ്പോള്‍ തരൂരിന്റെ പാണക്കാട് സന്ദര്‍ശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാവിലെ എട്ടരയോടെയാണ് തരൂര്‍ പാണക്കാട് എത്തിയത്. പാണക്കാട് സന്ദര്‍ശനത്തിന് ശേഷം, മലപ്പുറം ഡിസിസി ഓഫിസിലും തരൂര്‍ എത്തും. പെരിന്തല്‍മണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവില്‍ സര്‍വിസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കും.

ഞായറാഴ്ചയാണ് തരൂരിന്റെ മലബാർ പര്യടനം ആരംഭിച്ചത്. ഇതു സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നതോടെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ട് പ്രസ്താവനകൾ വിലക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *