കോഴിക്കോട്: കൊയിലാണ്ടിയില്‍ തെരുവ് നായയുടെ ആക്രമണം. സംഭവത്തില്‍ 13 പേര്‍ക്ക് കടിയേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.

റോഡരികിലും ബസ് സ്‌റ്റോപ്പിലും നിന്നവരെയും നടന്നുപോകുന്നവരെയുമാണ് നായ കടിച്ചത്. പരുക്കേറ്റവര്‍ക്ക് വാക്‌സിന്‍ എടുത്തു. കൂടുതല്‍പേരെ അക്രമിക്കുന്നത് തടയാന്‍ തെരുവുനായയെ പിടിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *