കോട്ടയം: സ്‌കൂള്‍ വാനിന്റെ പിന്‍വാതില്‍ തുറന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ പുറത്തേക്ക് തെറിച്ച് വീണു. പരുക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ, ആറാം ക്ലാസുകാരി ആവണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാനിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *