തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇന്ന് ഞാന്‍, നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണം. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാര്യമറിയാതെയാണ്. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് ആരോപിച്ചു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചത്. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ സ്ഥലംമാറ്റി. കോട്ടയം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്.

കേസില്‍ ദൃക്‌സാക്ഷി കൂടിയായ സി.ഐ, ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. മര്‍ദ്ദിക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മോഹന്‍ദാസ് മര്‍ദ്ദനം തടയാന്‍ ശ്രമിക്കുകയോ സംഭവത്തില്‍ ഇടപെടുകയോ ചെയ്യാതെ കാഴ്ചക്കാരനായി നിന്നുവെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *