ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് കെ.സി. വേണുഗോപാലിന് പരിക്ക്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ തിരക്കിൽപെട്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വീണ് പരിക്കേറ്റു. കൈയ്ക്കും കാൽമുട്ടിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം.

യാത്രക്കിടെയുണ്ടായ തിരക്കിൽപെട്ട് കെ.സി. വേണുഗോപാൽ നിലത്ത് വീഴുകയായിരുന്നു. ഉടൻ യാത്രാ ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, അദ്ദേഹം വീണ്ടും യാത്രയോടൊപ്പം ചേർന്നു.

ഇന്ന്, റാലിക്ക് നടുവിലൂടെ ഹെൽമെറ്റ് ധരിച്ച് റോയൽ എൻഫീൽഡ് ബുള്ളറ്റ് ഓടിച്ച രാഹുലിന്‍റെ വീഡിയോ വൈറലായിരുന്നു. ഹെൽമെറ്റ് ധരിച്ച് ബൈക്ക് ഓടിച്ച രാഹുലിന് പ്രവർത്തകരും സുരക്ഷാ ജീവനക്കാരും വഴിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *