കേരളത്തിൽ സ്ത്രീ സുരക്ഷയെവിടെ? ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപിടിച്ചു; വീണ്ടും നാണക്കേട്

തലസ്ഥാന നഗരിയിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. ക്ലാസ് കഴിഞ്ഞ് പോവുകയായിരുന്ന കുട്ടികളെ യുവാവ് കടന്നുപിടിക്കുകയായിരുന്നു.തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ്സംഭവം നടന്നത്.ബൈക്കിൽ എത്തിയ യുവാവാണ് പെൺകുട്ടികളെ കയറിപ്പിടിച്ചത്.

സിവിൽ സർവീസ് പഠിതാക്കൾക്ക് നേരെയാണ് അതിക്രമം.അന്ന് തന്നെ പെൺകുട്ടികളുടെ രക്ഷിതാക്കളോടൊപ്പം ചെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് പോലീസ് സേനയ്‌ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ചിരുന്നു.

കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് സംഘം ആക്രമിച്ചത്. രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവതിയോട് ഇവർ ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു. ഇത് ഇരുവരും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഭക്ഷണം കഴിച്ചിറങ്ങി യാത്ര തുടങ്ങിയ ഇരുവരെയും മൂവർ സംഘം കാറിൽ പിന്തുടർന്നു.കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്തുവെച്ച് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.കേസിൽ പിന്നീട് മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അസ്ലം, അനസ് അഷ്‌കർ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *