ആനയുടെ കടിയേറ്റ് പാപ്പാന്റെ വിരല്‍ അറ്റു

തിരുവനന്തപുരം: ആന കടിച്ചതിനെത്തുടര്‍ന്ന് പാപ്പാന്റെ വിരല്‍ അറ്റുപോയി. കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലാണ് സംഭവം. കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്.

കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്‍ പുഷ്‌കരന്‍ പിള്ളയുടെ ഒരു വിരല്‍ അറ്റുപോകുകയും, മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയാണ് കടിച്ചത്. രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയാനയെ പരിപാലനകേന്ദ്രത്തില്‍ കൊണ്ടുവന്നത്. മരുന്ന് കൊടുക്കുന്നതിനിടെ, കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്‌കരന്‍ പിള്ള പറഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *