കുമളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചു ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ കമ്പംമേലെ തെരുവില്‍ മുരുകേശനെ(27) കുമളി പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായാതോടെയാണു വിവരം പുറത്തറിയുന്നത്.

കമ്പത്തു പിതാവിന്റെ സഹോദരന്റെ വീട്ടില്‍ താമസിച്ച സമയത്തായിരുന്നു പെണ്‍കുട്ടി പീഡിനത്തിന് ഇരയായത്. തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയില്‍ മുരുകേശനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *