നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു: സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റെയും നഗ്ന ഫോട്ടോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

ഏറെ ശ്രദ്ധേയരായ താരദമ്ബതികള്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വിവാദങ്ങളുടെയും തോഴരാണ്. ഇന്ത്യയില്‍ നിന്നും ഇരട്ടക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്ന ഇരുവരെയും എല്ലാവരും ഏറെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇരുവരും കഴിഞ്ഞ ദിനത്തില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍മീഡിയയ്ക്ക് അത്ര രസിച്ച മട്ടില്ല.

ഫാദേഴ്‌സ് ഡേയിലാണ് സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം ഡാനിയേല്‍ പങ്കുവെച്ചത്. അര്‍ധനഗ്‌നനായ ഡാനിയേലിനും പൂര്‍ണ നഗ്‌നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

‘ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി സണ്ണി. മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. ഡാനിയേല്‍ കുറിച്ചു. ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിയും മനോഹരമായ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്..’ അച്ഛന്‍, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ… സ്‌നേഹത്തോടെ നിഷ, അഷര്‍, നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ’ ..സണ്ണി കുറിച്ചതിങ്ങനെ.

അതേസമയം പോസ്റ്റിനു താഴെ അസഭ്യവര്‍ഷമാണ് മിക്കവരും നടത്തുന്നത്. സണ്ണിയുടെ ഭൂതകാലവുമായി ചേര്‍ത്താണ് ഇരുവര്‍ക്കും നേരെ പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. പൂര്‍ണനഗ്‌നയായി സണ്ണി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

നിങ്ങളെയേര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍ ചെയ്തതെന്നും തുടങ്ങി സഭ്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ വരെയുണ്ട്. എന്നാല്‍ ഇരുവര്‍ക്കും പിന്തുണയുമായി വന്നവരും കുറവല്ല. മനോഹരമായ ഒരു കുടുംബചിത്രമെന്നും സണ്ണിയുടെയും ഭര്‍ത്താവിന്റെയും വിശാല മനസ് കാണാതെ പോകരുതെന്നും അവരെ വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്ക് യോഗ്യതയില്ലെന്നും പലരും മറുപടി നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *