അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍വാണിഭം: മലയാളി യുവാവ് അറസ്റ്റില്‍

ചെന്നൈ: ജോലിയും സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരവും വാഗ്ദാനംചെയ്ത് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ മലയാളി യുവാവ് ചെന്നൈയില്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മൂരിയാട് സ്വദേശി കെ. കിരണാണ്(29) അറസ്റ്റിലായത്.

അണ്ണാനഗറിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ചെന്നൈ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇവിടെനിന്ന് രണ്ടുയുവതികളെ രക്ഷപ്പെടുത്തി. റെയ്ഡിനിടെ രക്ഷപ്പെട്ട കിരണിന്റെ കൂട്ടാളിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. ജോലിയുടെപേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ ചെന്നൈയിലെത്തിച്ച് ഭീഷണിപ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ കിരണിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *