നിശ്ചിത സമയത്തും അധിക സമയത്തും കൈയില്‍ പിടിച്ച പോരാട്ട വീര്യം ഷൂട്ടൗട്ടില്‍ ജപ്പാന് കൈമോശം വന്നു. മൂന്ന് ജപ്പാന്‍ താരങ്ങളുടെ കിക്കുകള്‍ തടുത്തിച്ച് ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് ക്രൊയേഷ്യയ്ക്ക് കോര്‍ട്ടറിലേക്ക് വഴിയൊരുക്കി. 3-1 എന്ന സ്‌കോറിനായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.

