ബംഗളൂരു: കര്‍ണാടകയില്‍ സമ്പൂര്‍ണ ബജറ്റ് അവതരണം ജൂലൈയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 201819 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ വിട്ടുവീഴ്ചകളില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മെയ് 23ന് അധികാരമേറ്റ മുഖ്യമന്ത്രി ആദ്യമായാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. പൂര്‍ണ ബജറ്റ് അവതരണം ആവശ്യപ്പെട്ട മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. വിട്ടുവീഴ്ചകളില്ലാതെ 201819 ബജറ്റ് അവതരണം ഉണ്ടാകുമെന്നും ഇക്കാര്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും അനുകൂല അഭിപ്രായമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *