വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

മൂന്നാർ: വിനോദ സഞ്ചാര മേഖലയായ മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റിന് സമീപമാണ് പടയപ്പ എത്തിയത്. റോഡിലെത്തിയ പടയപ്പ വിനോദസഞ്ചാരികൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു.

മൂന്നാറിലെ മറ്റു കാട്ടാനകളെ അപേക്ഷിച്ച് നിരുപദ്രവകാരിയാണ് പടയപ്പ. നാട്ടിലിറങ്ങി വയറു നിറച്ച ശേഷം തിരികെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ് രീതി. പ്രദേശവാസികളും വിനോദസഞ്ചാരികളുമൊക്കെ പടയപ്പക്കു ഭക്ഷണസാധനങ്ങൾ കൊടുക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *