കോളജ് ടോയിലറ്റില്‍ വെച്ച് സ്വയം കഴുത്തറുത്ത്  ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മലയാളി വിദ്യാര്‍ത്ഥിയെ ബെംഗളൂരുവിലെ കോളെജില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. എഎംസി കോളെജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ നിതിന്‍ ആണ് ആത്മഹത്യ ചെയ്തത്.

കോളെജ് ടോയിലറ്റില്‍ വെച്ച് കത്തികൊണ്ട് കഴുത്തുറുത്ത നിലയിലാണ് നിതിനെ കണ്ടത്തിയത്. ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളെജില്‍ എത്തിയത്. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ് മരിച്ച നിതിൻ. പൊലീസ് സുഹൃത്തുക്കളിൽ നിന്നും മൊഴി എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *