ബ്രിട്ടനിൽ കണ്ണൂർ സ്വദേശികളായ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

ലണ്ടൻ: ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ 52കാരനായ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു.

കുട്ടികളെ പൊലീസ് എയർ ആംബുലൻസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ആറു വയസ്സുള്ള ആൺകുട്ടിയും നാലുവയസുമാത്രം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഒരു വർഷം മുൻപ് കണ്ണൂരിൽനിന്നുമാണ് കുടുംബം മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ എത്തുന്നത്. കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സാണ് കൊല്ലപ്പെട്ട യുവതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *