പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പരിയാരം വാഴേക്കാട് വി.സി പ്രഭാകരന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ ഉടന്‍ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

മുട്ടികുളങ്ങര വാളയക്കോട് വായനശാലക്ക് സമീപം താമസിക്കുന്ന ചേറൂട്ടിയുടെ മകന്‍ പ്രഭാകരന്‍ (49) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി, റബ്ബര്‍തോട്ടത്തിന് സമീപത്തു നിന്നും എത്തിയ കാട്ടാന തുമ്പികൈകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *