തൃശൂര്‍: റോഡിലെ കുഴികളെത്തുടര്‍ന്നു ദേശീയ പാതയിലെ കുതിരാനില്‍ അര്‍ധരാത്രി തുടങ്ങിയ ഗതാഗത കുരുക്ക് 12 മണിക്കൂര്‍ പിന്നിട്ടും തുടരുന്നു.

വലിയ വാഹനങ്ങള്‍ കുഴികള്‍ ഇറങ്ങിക്കയറാന്‍ ഏറെ സമയമെടുക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതോടെ ചെറിയ വാഹനങ്ങള്‍ ഇരു ഭാഗത്തുനിന്നും ഇടിച്ചു കയറുന്നു. പൊലീസ് സ്ഥലത്തുണ്ടങ്കിലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. കാറുകളും മറ്റും ഷൊര്‍ണ്ണൂര്‍വഴി തിരിഞ്ഞു പോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *