ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

പട്‌ന: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായതിനു പിന്നാലെ ഡല്‍ഹി-പട്‌ന ഇന്‍ഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയില്‍ വിമാനത്തിനുള്ളില്‍ കയറുകയും വീണ്ടും മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആഭ്യന്തര സര്‍വീസുകളില്‍ മദ്യം നിരോധിച്ചിരിക്കുകയാണ്.

ഡല്‍ഹിയില്‍നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ 80 മിനിറ്റുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വീണ്ടും മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ വിവരം അറിയിച്ചു. വിമാനം പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സിഐഎസ്എഫാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട്ട് പൊലീസിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *