വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണു മരിച്ചു. 19കാരിയായ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. മൂർക്കാനാട് സ്വദേശിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് വധുവിന്റെ മരണം.

പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകളാണ് ഫാത്തിമ. വെള്ളിയാഴ്ച രാത്രി 7മണിക്കാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം ഇഎംഎസ് ആശുപത്രി   മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്.

Leave a Reply

Your email address will not be published. Required fields are marked *