ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാലിഫോര്‍ണിയ മലനിരകളില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്

ലോസ് ആഞ്ചലസ്: ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ (65) തെക്കന്‍ കാലിഫോര്‍ണിയയിലെ മലനിരകളില്‍ കാണാതായെന്ന് റിപ്പോര്‍ട്ട്. ‘എ റൂം വിത്ത് എ വ്യൂ, വാര്‍ ലോക്, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് ജൂലിയന്‍. ബുധനാഴ്ചയാണ് അദ്ദേഹത്തെ കാണാതായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ജൂലിയനെ കാണാനില്ലെന്ന് ഭാര്യ പറയുന്നു. സാന്‍ ഗബ്രിയേല്‍ മൗണ്ടെയ്‌നിലെ ബാള്‍ഡി ബൗള്‍ മേഖലയിലാണ് ജൂലിയനെ കാണാതായതെന്ന് ഭാര്യ പറയുന്നു. സാഹസിക യാത്രികരുടെ ഇഷ്ടകേന്ദ്രമാണ് ബാള്‍ഡി ബൗള്‍ മേഖല.

ബ്രിട്ടണില്‍ ജനിച്ച ജൂലിയന്‍ 1985ല്‍ പുറത്തിറങ്ങിയ റൂം വിത്ത് എ വ്യൂവിന്റെ വിജയത്തിനു ശേഷം ഹോളിവുഡ് സിനിമകളില്‍ കൂടുതല്‍ സാധ്യതകള്‍ തേടിയാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1989ലാണ് സൂപ്പര്‍ നാച്വറല്‍ ചിത്രമായ വാര്‍ലോക്കില്‍ അഭിനയിക്കുന്നത്. ദി അര്‍മഗെഡ്ഡന്‍, ദി കില്ലിംഗ് ഫീല്‍ഡ്‌സ്, അരക്‌നോഫോബിയ, ലീവിംഗ് ലാസ് വേഗസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *