മാള: കാര്‍മല്‍ കോളേജിനു അഭിമാനമായി ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഹിമാലയം വരെ യാത്ര നടത്തി തിരിച്ചെത്തിയവര്‍ക്ക് സ്വീകരണം നല്‍കി.
കാര്‍മ്മലിലെ കമ്യൂണിറ്റി കോളേജ് വിഭാഗം വിദ്യാര്‍ഥിനിയായ അനഘയാണ് സുഹൃത്തിനൊപ്പം ഹിമാലയന്‍ യാത്ര നടത്തിയത്. ചാലക്കുടി തൊഴുത്തുപറമ്പില്‍ മണിക്കുട്ടന്റെയും സജിതയുടെയും മകളായ അനഘയ്‌ക്കൊപ്പം സഹയാത്രികയായി ആന്‍ഫിയയുമുണ്ടായിരുന്നു. കോളേജിലെത്തിയ ഇരുവരെയും വിദ്യാര്‍ഥികള്‍ പുഷ്്പഹാരമണിയിച്ച് സ്വീകരിച്ചു. അനുമോദനയോഗം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ലിജോ ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിസന്ധികളെ മറികടന്ന് നേടിയ ഈ നേട്ടം മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നു പ്രിന്‍സിപ്പല്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. ഡോ. സിസ്റ്റര്‍ കാതറഇന്‍, ഡോ. കെ.ബി.ബിന്ദു, സന്തോഷ്, ഡോ. സി.ഷിബി, ട്രീസ, അക്ഷര എന്നിവര്‍ പ്രസംഗിച്ചു
