പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മന്ത്രവാദി പിടിയിൽ

കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ്​ (38) പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ദോഷം മാറ്റാനുള്ള പൂജക്കാണെന്നുപറഞ്ഞ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി. ഇതിനുശേഷമാണ് ജോത്സ്യവും മന്ത്രവാദവുമായി ചുവടുമാറ്റിയത്.

നാലുവർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജ്യോതിഷകേന്ദ്രം നടത്തുകയായിരുന്നു. പൊലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. നിരവധിപേരെ ഇയാൾ കബളിപ്പിച്ചതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *