ഫോണിൽ വിളിക്കുമ്പോഴെല്ലാം ബിസി, പെൺസുഹൃത്തിനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ചു; യുവാവ് അറസ്റ്റിൽ

പെണ്‍സുഹൃത്തിനെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് മർദിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബുവിനെ (23) ആണ് മാള പോലീസ് പിടികൂടിയത്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ യുവതിയെ മർദിച്ചത്.

thrissur_arrest

വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. ഫോണില്‍ വിളിക്കുമ്പോള്‍ എല്ലാം ‘സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന’ സന്ദേശം കേള്‍ക്കുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ആരോടാണ് എപ്പോഴും സംസാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രഞ്ജിത്ത് യുവതിയെ മർദിച്ചത്.

ഇതു കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *