താമരശ്ശേരി : താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. പൊതുമരാമത്ത് മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദര്‍ശിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം വനം വകുപ്പുമായി തര്‍ക്കങ്ങളില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനും ചുരം റോഡില്‍ എത്തിയത്.

താല്‍ക്കാലികമായി നിര്‍മ്മിച്ച റോഡും മണ്ണിടിച്ചില്‍ സ്ഥലവും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. പൊതുമരാമത്ത്, വനം, പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ചുരം റോഡ് വഴിയുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നതായി മന്ത്രിമാര്‍ അറിയിച്ചു. എം എല്‍ എ മാരായ സി കെ ശശീന്ദ്രന്‍, ജോര്‍ജ് എം തോമസ്, കാരാട്ട് റസാഖ് എന്നിവരും മന്ത്രിമാര്‍ക്കൊപ്പം ചുരത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *