കണ്ണൂര്‍ : മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജിന് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നു വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവക്കാനുള്ള സന്നദ്ധത ബാലകൃഷ്ണന്‍ നേരത്തേ പാര്‍ട്ടിയെ അറിയിച്ചിരുന്നു.

കാപെക്‌സ് ചെയര്‍മാന്‍ എസ്. സുദേവന്‍, കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. നാസര്‍, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ എന്നിവരും സിപിഎം ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

ബാലകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ ശോഭന ജോര്‍ജിനെ നിയമിക്കാനാണു സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് മൂന്നു ടേമുകളിലായി 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിര!ഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *