വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുമ്പോൾ തെന്നിവീണു; യുവാവിനെ കാണാതായി

രാജാക്കാട്: മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ വിനോദ സഞ്ചാരിയായ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപിനെയാണ് (21) കാണാതായത്.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉൾപ്പെടെ അഞ്ചംഗ സംഘം മൂന്നാർ സന്ദർശിച്ച ശേഷം തിരികെ എല്ലക്കൽ വഴി ചുനയംമാക്കൽ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ സന്ദീപ് കാൽ വഴുതി വെള്ളത്തിൽ വീണു. അടിയൊഴുക്ക് കൂടുതലായതിനാൽ ഇയാൾ പെട്ടെന്ന് മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും സന്ദീപിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മുൻപും ആളുകൾ അപകടത്തിൽപ്പെട്ടിട്ടുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *