സണ്ണി ലിയോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംടിവിയിലെ സ്പ്ലിറ്റ്‌സ് വില്ലയെന്ന റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെയാണ് സണ്ണി ലിയോണിന് ശാരീരിക ആസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ ഉടന്‍ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പന്റിസൈറ്റിസ് ഉള്ളതിനാലാണ് സണ്ണിക്ക് ബുദ്ധിമുട്ടുണ്ടായതെന്ന് ഡോക്ടര്‍ പരിശോധനയില്‍ കണ്ടെത്തി.
തങ്ങള്‍ താരത്തിന് മികച്ച പരിചരണമാണ് നല്‍കുന്നതെന്നും ഇപ്പോള്‍ രോഗാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ച സണ്ണിക്ക് ആശുപത്രി വിടാനാകുമെന്നും താരത്തെ ചികില്‍സിക്കുന്ന ഡോ. മായങ്ക് അഗര്‍വാള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *