കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി.

ആശുപത്രിയുടെ മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമിക്കുന്നത്. തീയാളുന്നത് കണ്ടതോടെ ഈ വാര്‍ഡില്‍നിന്ന് ആളുകളെ മാറ്റിയിരുന്നു. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇതിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

സമീപ വാര്‍ഡുകളിലെ അറുപതോളം രോഗികളെയും നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവില്‍ മറ്റു പ്രശ്‌നങ്ങളില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *