പ്രണയം നിരസിച്ച യുവതിയെ കൊല്ലാന്‍ പെട്രോളുമായി എത്തി; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ പ്രണയം നിരസിച്ച യുവതിയെ കൊല്ലാനെത്തിയ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെ (24)യാണ് അറസ്റ്റ് ചെയ്തത്.

https://calicutinfopages.com/listing/thanal-home-nursing/

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെയാണ് കൊല്ലാൻ പെട്രോളുമായി യുവാവ് എത്തിയത്. ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. അരുണ്‍ജിത്ത് വരുന്നതുകണ്ട് യുവതിയുടെ അമ്മ വീടിന്റെ വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി മുന്‍പും യുവതിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സിആർപിസി 354 (1), (2), 506, കേരള പൊലീസ് ആക്ട് 120 (0) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *