തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാത ദേവി (72) അന്തരിച്ചു. എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം രാവിലെ 8.30 മുതല്‍ സുഗതകുമാരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും.

വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി കവിതാ സമാഹാരങ്ങളും സഞ്ചാര സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചിള്ള സുജാത ദേവിക്ക് കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

പരേതനായ അഡ്വ. വി.ഗോപാലകൃഷ്ണന്‍ നായരാണ് ഭര്‍ത്താവ്.

Leave a Reply

Your email address will not be published. Required fields are marked *