ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി  കഴുത്തിലും  നെഞ്ചിലും തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ :  ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറിയെന്നു പൊലീസ് പറഞ്ഞു.

അപകടം ഉണ്ടായ ഉടന്‍ പീച്ചി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ തന്നെ ഇയാളെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഹനത്തില്‍ ഇരുമ്പ് കമ്പികള്‍ പോലുള്ളവ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെന്ന അപകടസൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *