പാര്‍ക്കിംങ്ങിന് സമീപം സൂക്ഷിച്ച പെയിന്റ് ടിന്നില്‍ നിന്നാണ് തീ കാറിലേക്ക് പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിനും തീ പിടിച്ചു. ഒരു സ്‌കൂട്ടറും കത്തി. നാട്ടുകാരുടേയും റെയില്‍വെ സ്റ്റേഷനില്‍ ഉള്ളവരുടെയും സമയോചിത ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
ബീച്ച്, കൊയിലാണ്ടി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിയ 4 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം, അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹന ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

