മലപ്പുറം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്തിന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചകള്‍ മുതലെടുക്കാനാവുന്നില്ലെന്ന വിമര്‍ശനം പാര്‍ടിയിലുണ്ട്. ഇക്കാര്യം ചര്‍ച്ചയാകും. രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയത് സംബന്ധിച്ചുള്ള. വിവാദങ്ങളും ചര്‍ച്ചയായേക്കും. ഹൈദരലി തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം.

