നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നു മുതല്‍ വിചാരണക്കോടതിയില്‍ ഹാജറാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

പള്‍സര്‍ സുനി വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി. വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ സുഷ്ടിക്കുമെന്നും സുനി കോടതിയെ അറിയിച്ചു.

നടി മഞ്ജു വാര്യരെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു. . നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ തുടരുകയാണ്. പ്രതിഭാഗവിസ്താരം ഇന്നു നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ഇതിന്റെ സ്ഥിരീകരണത്തിനാണ് മഞ്ജുവാര്യരെ വിസ്തരിക്കുന്നത്. ദിലീപ് മഞ്ജു വാര്യരെ വിസ്തരിക്കുന്നതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും സുപ്രീംകോടതി ഇത് തളളുകയായിരുന്നു. നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ശബ്ദരേഖകള്‍ ദീലീപിന്റെയും ബന്ധുക്കളുകളുടേതുമാണെന്ന് വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *