പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, നാട്ടുകാര്‍ക്കുനേരെ കല്ലേറ്; പ്രതി അറസ്റ്റില്‍

കൊച്ചി: ആലുവ നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. മാറമ്പിളളി സ്വദേശിയായ 19കാരിയായ പെണ്‍കുട്ടിയെയാണ് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി.

പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *