അശ്ലീല വിഡിയോ കണ്ടതിൽ തർക്കം: ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്

അശ്ലീല വിഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ കാജല്‍ (30) ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോണ്‍ വിഡിയോ കാണുന്നതിനെച്ചൊല്ലി ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തിങ്കളാഴ്ചയും ഇവരുടെ തര്‍ക്കം തുടര്‍ന്നു. രോഷാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യർഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണു മരണത്തിനു കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോർ. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *