ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.32 ഓടെയാണ് ഹാല്‍മഹെരയ്ക്ക് വടക്ക് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ വ്യക്തമാക്കി. 99 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2023-02-24

