ബൈക്കിൽ ചാരിനിന്നതിന് വിദ്യാർഥികളെ ബ്ലേഡുകൊണ്ട് പരിക്കേൽപ്പിച്ചു

തിരുവല്ല: ബൈക്കിൽ ചാരിനിന്നതിന് വിദ്യാർഥികളെ ബ്ലേഡുകൊണ്ട് വരഞ്ഞ് പരുക്കേൽപ്പിച്ചതായി പരാതി. ബിഎസ്എൻഎൽ ജീവനക്കാരൻ അഭിലാഷിനെതിരെയാണ് പരാതി. കുന്നന്താനം ബിഎസ്എൻഎൽ ഓഫിസിന് സമീപമാണ് സംഭവം.

ട്യൂഷൻ കഴിഞ്ഞ് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്നു കുന്നന്താനം എൻഎച്ച്എസ് ഹയർ‌സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ എൽബിൻ, വൈശാഖ് എന്നിവർ. ഈ സമയത്താണ് ബൈക്കിൽ ചാരി നിന്നെന്നാരോപിച്ചാണ് അഭിലാഷ് ബ്ലേഡുകൊണ്ട് ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇവരെ മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നാലെ അഭിലാഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *