കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഇതേ തുടര്‍ന്ന് 40-ഓളം വിദ്യാര്‍ത്ഥിനികളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഇന്നു രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനികളെ ആശുപത്രിയിലെത്തിച്ചു തുടങ്ങിയത്. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള നടപടികള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഭക്ഷ്യവിഷബാധയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി ഒന്നു രണ്ടു കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കൂടുതല്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *