മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂരിനെ ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളുടെ തലസ്‌ഥാനമാക്കിക്കൊണ്ട്‌ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ & ഹോം അപ്ലയന്‍സസ്‌ റീട്ടെ്‌യില്‍ ശൃംഖലയായ മൈജിയുടെ ഈ ഷോറൂമിന്റെ ഉദ്‌ഘാടനം പ്രശസ്‌ത സിനിമ താരം ഭാവന നിര്‍വ്വഹിച്ചു.

സ്‌മാര്‍ട്ട്‌ ഫോണ്‍, ലാപ്‌ടോപ്‌, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്‌, സ്‌മാര്‍ട്ട്‌ ടിവി, ഏസി, മള്‍ട്ടിമീഡിയ, ഗാഡ്‌ജറ്റുകള്‍, അക്‌സസറികള്‍ തുടങ്ങി ലോകോത്തര ബ്രാന്‍ഡുകളുടെ വമ്പന്‍ കളക്ഷനും വേറൊരു റേഞ്ച്‌ ഷോപ്പിങ്‌ എക്‌സ്‌പീരിയന്‍സുമാണ്‌ കണ്ണൂര്‍ മൈജിയില്‍ ഒരുക്കിയത്‌. ഉദ്‌ഘാടന ദിവസം ലാഭം ഈടാക്കാതെ ഓരോ 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ & ടാബ്ലറ്റ്‌ പര്‍ച്ചേസിനും 1500 രൂപയുടെ ക്യാഷ്‌ ബാക്കാണ്‌ ഉപഭോക്താക്കള്‍ക്ക്‌ മൈജി നല്‍കിയത്‌.

അനായാസം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ ഇ.എം.ഐ., മൈജി എക്‌സ്‌ചേഞ്ച്‌ ഓഫര്‍, മൈജി എക്‌സ്റ്റന്‍ഡഡ്‌ വാറന്റി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി ലോയല്‍റ്റി പ്രോഗ്രാം, റിപ്പയര്‍ & സര്‍വ്വീസിനായി സദാ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന മൈജി കെയര്‍ തുടങ്ങിയ നിരവധി സേവനങ്ങളും മൈജി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *