ദേശീയ തിളക്കത്തില്‍ മലയാള സിനിമ: മികച്ച സംവിധായകനും സഹനടനും ഗായകനുമടക്കം നിരവധി പുരസ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി ശ്രീദേവി(മോം) യേയും,മികച്ച നടനായി ഋഥി സെന്നിനേും മികച്ച സഹനടനായി ഫഹദ് ഫാസിലിനേയും തിരഞ്ഞെടുത്തു.

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള സിനിമ. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ ജൂറി പ്രത്യേകം പ്രശംസിച്ചു. മലയാള ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ജൂറി അറിയിച്ചു. ദിലീപ് പോത്തന്‍ ചിത്രത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്.

മികച്ച സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു. ടേക്ക് ഓഫിലെ അഭിനയത്തിന് നടി പാര്‍വതി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. മലയാളത്തില്‍നിന്ന് 11 ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയത്.

മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (ഭയാനകം))
സഹനടി- ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)
മികച്ച നടി- ശ്രീദേവി (ചിത്രം–മോം)
നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
സഹനടന്‍- ഫഹദ് ഫാസില്‍

മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം- ഭയാനകം
സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)
കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)
എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി (ന്യൂട്ടന്‍)
തമിഴ് – ടു ലെറ്റ്
ഒറിയ – ഹലോ ആര്‍സി
ബംഗാളി – മയൂരക്ഷി
ജസാറി – സിന്‍ജാര്‍
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസിന്മ
സ്‌പെഷല്‍ എഫക്ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2
മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക പരാമര്‍ശം

പാര്‍വതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)
പ്രത്യേക ജൂറി പുരസ്‌കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ്
എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

Leave a Reply

Your email address will not be published. Required fields are marked *