കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ വിനോദ് കുമാറിന്റെ കൊളശ്ശേരിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിനോദ് കുമാര്‍ രാത്രി ജോലിക്കു പോയ സമയമായിരുയ്ന്നു കവര്‍ച്ച നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അഞ്ചര പവന്റെ സ്വര്‍ണമാലയും രണ്ടു പവന്റെ രണ്ടു വളകളും കാല്‍പവന്‍ മോതിരവുമാണ് നഷ്ടപ്പെട്ടത്.

വിനോദ് കുമാര്‍ നൈറ്റ് ഡ്യൂട്ടിയിലായതിനാല്‍ വീട്ടിലെത്തിയിരുന്നില്ല. വീട്ടമ്മ അടുക്കളയിലുള്ള സമയം മുന്‍ഭാഗത്തെ വാതില്‍ തുറന്നു കയറിയ മോഷ്ടാവാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *