കോഴിക്കോട്ട് ട്രെയിനില്‍ യാത്രക്കാരിയെ തീകൊളുത്താന്‍ ശ്രമം; 8 പേര്‍ക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരം.റൂബി, അശ്വതി, അനിൽകുമാർ, ഭാര്യ സജീഷ, മകൻ അദ്വൈത് തുടങ്ങിയവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്.

കംമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ആള്‍ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം.

കോഴിക്കോട് കോരപ്പുഴ -എലത്തൂർ പാലത്തിന് മുകളിൽവെച്ചാണ് സംഭവം. സംഭവത്തിന് പിന്നാലെ ട്രെയിൻ ചെയ്ൻ വലിച്ച് എലത്തൂർ പാലത്തിന് മുകളിൽ അടിയന്തരമായി നിർത്തി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊള്ളലേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.

പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ആൾ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. വാക്കുതർക്കത്തിന് പിന്നാലെ തീ കൊളുത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *