ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കിണറ്റിൽ വീണു; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂർ: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിണറ്റിൽ വീണ യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ് (മനു–35) മരിച്ചത്.

ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോൺ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്നു ഭാര്യ അയൽവാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണു മനീഷിനെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. ആലുവ – കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂർ നെടുമറ്റത്തിൽ കവിതമോൾ. മകൾ: ആയില്യ.

Leave a Reply

Your email address will not be published. Required fields are marked *