തൊടുപുഴ:  അമ്മയെ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയായ 46കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി പോലീസ് സ്റ്റേഷനിൽ

നാലാം തീയതിയാണ് സംഭവം. 76 വയസുള്ള അമ്മയും മകളും വീട്ടില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് മനുവിനെ വിളിച്ചത്. അറ്റകുറ്റപ്പണിക്കിടെ, അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ ബലാത്സംഗം ചെയ്തു എന്നതാണ് പരാതി. സംഭവ ശേഷം അമ്മ തന്നെയാണ് അവശനിലയായ മകളെ ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *