ഹൈദരാബാദ് : ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളി തൂങ്ങിമരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശ്രീഹരി എന്ന തടവ് പുള്ളിയെ ജയിലിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം, മോഷണം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുന്നയാളായിരുന്നു ശ്രീഹരി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *